SPORTS

കാലിക്കറ്റ് 200 കടന്നിട്ടും രക്ഷയില്ല, അസ്ഹറുദ്ദീന് സെഞ്ചറി, സിക്സടിച്ച് വിജയമുറപ്പിച്ചു, ഈ കളി തീക്കളി!


തിരുവനന്തപുരം∙ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ സെഞ്ചറിയുടെ മികവിൽ കാലിക്കറ്റ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടന്ന് ആലപ്പി റിപ്പിൾസ്. ഇതോടെ ആലപ്പി പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ആലപ്പി റിപ്പിൾസിന് ആറു വിക്കറ്റ് വിജയം. സെഞ്ചറിയുമായി ടീമിന് വിജയമൊരുക്കിയ അസ്ഹറുദ്ദീനാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.വരുൺ നൽകിയ മികച്ച അടിത്തറയിൽ നിന്നായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ അഖിൽ സ്കറിയയുടെ വെടിക്കെട്ട് ഇന്നിങ്സ്. അവസാന ഓവറുകളിൽ ആലപ്പി ബോളർമാരെ കടന്നാക്രമിച്ച അഖിൽ അക്ഷരാർത്ഥത്തിൽ കളംനിറഞ്ഞു കളിച്ചു. സിബിൻ ഗിരീഷും അഖിൽ ദേവും അഖിലിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. ഇന്നിങ്സിലെ അവസാന ഓവറിലെ അവസാന നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് താരം അടിച്ചെടുത്തത്. വെറും 38 പന്തിൽ നിന്ന് നാല് കൂറ്റൻ സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 72 റൺസെടുത്ത അഖിലിന്റെ തകർപ്പൻ ഫിനിഷിങ്ങാണ് കാലിക്കറ്റിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.എന്നാൽ അസറും അരുണും ചേർന്ന് ആഞ്ഞടിച്ചതോടെ റിപ്പിൾസ് വിജയവഴിയിലേക്ക് നീങ്ങി. വിജയത്തിന് 22 റൺസ് അകലെ 14 പന്തുകളിൽ നിന്ന് 31 റൺസെടുത്ത അരുൺ പുറത്തായി. തുടർന്നെത്തിയ സിബിൻ ഗിരീഷിനെ വെറും കാഴ്ചക്കാരനാക്കി മൂന്ന് പന്തുകൾ ബാക്കിനിൽക്കെ അസർ ടീമിനെ വിജയത്തിലെത്തിച്ചു. 60 പന്തുകളിൽ അഞ്ച് ഫോറും പത്ത് സിക്സുമടക്കം 112 റൺസുമായി അസർ പുറത്താകാതെ നിന്നു. ഈ സീസണിൽ അസ്ഹറുദ്ദീന്റെ രണ്ടാം സെഞ്ചറിയാണിത്. ഇതോടെ ഒരു കെസിഎൽ സീസണിൽ രണ്ട് സെഞ്ചറികൾ നേടുന്ന രണ്ടാമത്തെ താരമായും അസ്ഹറുദ്ദീൻ മാറി. ആദ്യ സീസണിൽ സച്ചിൻ ബേബിയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. കെസിഎല്ലിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന മറ്റൊരു നേട്ടം കൂടി മത്സരത്തിനിടെ അസറിനെ തേടിയെത്തി. കാലിക്കറ്റിനു വേണ്ടി ഹരികൃഷ്ണൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.


Auto ⏭️

Back to top button