BUSINESS

പഴയ വാഹന ഉടമകള്‍ക്ക് ആശ്വാസം; E20-യ്ക്കൊപ്പം E10 പെട്രോളും തിരികെയെത്തിക്കാന്‍ കേന്ദ്ര ആലോചന


E20 Petrol: പഴയ വാഹനങ്ങളിലെ മൈലേജ് കുറവും, എന്‍ജിന്‍ തകരാറുകളും മൂലം ആശങ്കയിലായ കോടിക്കണക്കിന് വാഹന ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. E20 ഇന്ധനത്തോടൊപ്പം E10 പെട്രോള്‍ കൂടി രാജ്യത്തെ പമ്പുകളില്‍ ലഭ്യമാക്കുന്നതിനായുള്ള സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലുകള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം.പുതിയ അപ്‌ഡേറ്റുകള്‍ഇ20 യില്‍ നിന്ന് ഇ10ലേയ്്ക്ക് ഒരു മടക്കം ഉണ്ടാകില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്രം. എന്നാല്‍ പഴയ വാഹന ഉടമകളുടെ പരാതികളും, കേന്ദ്ര സര്‍ക്കാരിന്റെ ചീഫ് ഇക്കണോമിക് അഡൈ്വസറുടെ (CEA) ശുപാര്‍ശയും പരിഗണിച്ച് ഇ10 പെട്രോള്‍ കൂടി ഇ20 യ്‌ക്കൊപ്പം പമ്പുകളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളാണ് കേന്ദ്രം ആരംഭിച്ചത്. അതേസമയം ഇ10 പൂര്‍ണ്ണമായി തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.എന്തുകൊണ്ട് പുനഃരാലോചിക്കുന്നു2023 ഏപ്രിലിന് മുമ്പ് നിര്‍മ്മിച്ച BS-VI Phase 1 അല്ലെങ്കില്‍ പഴയ വാഹനങ്ങളില്‍ E20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ മൈലേജ് കുറയുന്നതും (3-5% വരെ), എന്‍ജിനിലെ റബ്ബര്‍ ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ വരാന്‍ സാധ്യതയുള്ളതായും ആശങ്കകള്‍ ഉയരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിയം മന്ത്രാലയവും, ഓട്ടോമൊബൈല്‍ മേഖലയിലെ വിദഗ്ധരും E10 ലഭ്യമാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കുന്നത്.ചീഫ് ഇക്കണോമിക് അഡൈ്വസറുടെ നിലപാട്രാജ്യത്തുള്ള കോടിക്കണക്കിന് പഴയ ഇരുചക്ര- നാലുചക്ര വാഹന ഉടമകളുടെ ആശങ്ക പരിഹരിക്കാന്‍ E20-യ്ക്കൊപ്പം E10 പെട്രോളും പമ്പുകളില്‍ ഒരു ഓപ്ഷനായി വില്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ വി. അനന്ത നാഗേശ്വരന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വാദങ്ങളും ശക്തമാണ്.E20 പദ്ധതി തുടരും, ഉപക്ഷേിക്കില്ലഇ10 വന്നാലും കേന്ദ്ര സര്‍ക്കാര്‍ ഇ20 പെട്രോള്‍ നയത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി പെട്രോളിലെ എഥനോളിന്റെ അളവ് ഉയര്‍ത്തും. 100% ഫ്‌ലെക്‌സ് ഇന്ധനം (ഇ100) കൈവരിക്കുകയാണ് അന്തിമ ലക്ഷ്യം. ഇ20 സപ്പോര്‍ട്ട് ചെയ്യാത്ത പഴയ വാഹനങ്ങള്‍ക്കായി ഇ10 ഒരു ബദല്‍ ഇന്ധനമായി നല്‍കാന്‍ സാധിക്കുമോ എന്നു മാത്രമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.പ്രധാന വെല്ലുവിളിരാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം പെട്രോള്‍ പമ്പുകളില്‍ E10, E20 എന്നീ രണ്ട് തരം പെട്രോളുകള്‍ ഒരേ സമയം സംഭരിക്കാനും, വിതരണം ചെയ്യാനും വലിയ തുകയുടെ അടിസ്ഥാന സൗകര്യ മാറ്റങ്ങള്‍ ആവശ്യമാണ്. വിതരണ ശൃംഖലയിലെ സങ്കീര്‍ണ്ണതയാണ് നിലവില്‍ സര്‍ക്കാരും, എണ്ണക്കമ്പനികളും നേരിടുന്ന പ്രധാന പ്രശ്‌നം. ഈ തടസങ്ങള്‍ എങ്ങനെ മറികടക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ പരിശോധിക്കുന്നത്.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവിധ സോഴ്‌സുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി മാത്രമാണ്. ഇ10 തിരികെ എത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ അപ്‌ഡേറ്റുകള്‍ ഒന്നുമില്ല. പുരോഗമിക്കുന്ന വിഷയമാണ്. അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുക.)


Read News

Back to top button