NEWS

എൻ.കെ.സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി കൈമാറി സ്പീക്കര്‍ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍


കോട്ടയം ∙ ഉത്രാടദിനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ.സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി നല്‍കിയത്. കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കലക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1000 രൂപയായി വർധിപ്പിച്ചത്.


Fashion ⏭️

Back to top button