NEWS
മാവേലി മാതൃക ഇന്നും ഭരണാധികാരികൾക്ക് കടമ്പ; വെനീസ് അല്ല, ‘പടിഞ്ഞാറിന്റെ ആലപ്പുഴ’!: കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം∙ മാവേലി ഭരിച്ചിരുന്ന കാലഘട്ടത്തിലെ സമത്വവും സമൃദ്ധിയും തിരികെ കൊണ്ടുവരികയും ആ ഭരണമാതൃകയോടു താരതമ്യപ്പെടുകയുമാണ് മാറിമാറി വരുന്ന സർക്കാരുകൾക്കും ഭരണാധികാരികൾക്കുമുള്ള ഏറ്റവും വലിയ കടമ്പയെന്നു നടൻ കുഞ്ചാക്കോ ബോബൻ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ ടൂറിസം മേഖല ആഗോളതലത്തിൽ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ‘‘എന്റെ ജന്മനാടായ ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നാണു വിളിക്കാറുള്ളത്. എന്നാൽ വെനീസിൽ പോയപ്പോൾ തോന്നിയത്, വെനീസിനെ ‘പടിഞ്ഞാറിന്റെ ആലപ്പുഴ’ എന്ന് വിളിക്കേണ്ട ഘട്ടത്തിലേക്ക് കേരള ടൂറിസം വളർന്നു കഴിഞ്ഞെന്നാണ്. അത് ഏതൊരു മലയാളിക്കും ഏറെ അഭിമാനകരമാണ്’’ – കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Fashion ⏭️


