SPORTS
വിരാട് കോലിക്കും രോഹിത് ശർമയ്ക്കും സാധ്യമായില്ല, അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കി ക്യാപ്റ്റൻ ഗിൽ

കൊളംബോ∙ ബാറ്റിങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോലിക്കോ,രോഹിത് ശർമയ്ക്കോ പോലുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടീം ക്യാപ്റ്റന്‍ ശുഭ്മൻ ഗിൽ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഒരു എഡിഷനിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് ഗിൽ. കൊളംബോയിൽ തുടരുന്ന രണ്ടാം ടെസ്റ്റിനു മുൻപ് 976 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. എന്നാൽ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഗിൽ 50 റൺസ് സ്കോർ ചെയ്തതോടെ താരത്തിന്റെ ആകെ റൺസ് 10,26 ആയി. 2019– 21 എഡിഷനില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോലി 932 റൺസെടുത്തിട്ടുണ്ടെങ്കിലും 1000 കടക്കാൻ കോലിക്കും സാധിച്ചിരുന്നില്ല.എന്നാൽ രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ശക്തമായി തിരിച്ചെത്താൻ ഗില്ലിനു സാധിച്ചു. കൊളംബോയിൽ മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഗിൽ, 108 പന്തുകളില്‍ ആറു ഫോറുകൾ ബൗണ്ടറി കടത്തിയാണ് 50ൽ എത്തിയത്. അസിത ഫെർണാണ്ടോയുടെ പന്തിൽ ലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ല ക്യാച്ചെടുത്താണ് ഗില്ലിനെ പുറത്താക്കുന്നത്. രോഹിത് ശർമ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് 2025 മേയിൽ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഏകദിന ക്യാപ്റ്റൻ സ്ഥാനവും താരത്തെ തേടിയെത്തി.
Auto ⏭️


