AUTO

ഓഫ്-റോഡ് പ്രേമികൾക്ക് പുത്തൻ വിരുന്ന്; വരുന്നത് പുത്തൻ ഹൈബ്രിഡ്, ഇലക്ട്രിക് എസ്‌യുവികൾ


ഇന്ത്യന്‍ വാഹന വിപണിയിലെ ഓഫ് റോഡ് എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാന്‍ ടാറ്റയും ടൊയോട്ടയും അടക്കമുള്ള മുന്‍നിര വാഹന നിര്‍മാതാക്കള്‍. എണ്ണം പറഞ്ഞ മോഡലുകളാണ് വിവിധ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലേക്കായി ഒരുക്കുന്നത്. അസംബിള്‍ ചെയ്തതും തദ്ദേശീയമായി നിര്‍മ്മിക്കുന്നതുമായ മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സാഹസിക യാത്രക്കിറങ്ങുന്ന ഇന്ത്യക്കാരായ വാഹനപ്രേമികള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.മൂന്നാം തലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍ജെഎസ്ഡബ്ല്യു മോട്ടോഴ്‌സിന്റെ ആദ്യ മോഡല്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ആദ്യ മോഡല്‍ ഒക്ടോബറില്‍ പുറത്തിറക്കാനാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് പദ്ധതിയിടുന്നത്. ചെറിയുടെ ജെടൂര്‍ ട്രാവലര്‍ സി-ഡിഎമ്മിന്റെ റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കും ഇത്. ഫോര്‍ച്യൂണറിന് വെല്ലുവിളിയുയര്‍ത്തുന്ന മോഡലില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് സിസ്റ്റമാവും ഉള്‍പ്പെടുത്തുക. 154 എച്ച്പി കരുത്തും പരമാവധി 220 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പം മൂന്ന് ഇലക്ട്രിക്ക് മോട്ടോറുകളും ചേര്‍ന്നതാണ് വാഹനത്തിന്റെ പവര്‍ട്രെയിന്‍. 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 43.24 kWh എല്‍എഫ്പി ബാറ്ററി പാക്കാവും ഇതിലുണ്ടാവുക. വാഹനഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് മഹാരാഷ്ട്രയിലെ ഛത്രപതി സംഭോജി നഗറിലെ പ്ലാന്റില്‍ അസംബ്ലി ചെയ്യുന്ന രീതിയാവും പിന്തുടരുക.പുതു ലുക്കില്‍ മഹീന്ദ്ര ഥാര്‍ കൂടുതല്‍ ഫീച്ചറുകളോടെയും പുതിയ ലുക്കിലും മഹീന്ദ്ര ഥാര്‍ ഈ വര്‍ഷം അവസാനത്തോടെ എത്തും. മഹീന്ദ്ര ഥാര്‍ റോക്‌സിന് സമാനമായി C രൂപത്തിലുള്ള ഡിആര്‍എല്ലുകളോടു കൂടിയ എല്‍ഇഡി ഹെഡ്‌ലാംപുകളും പുത്തന്‍ സിക്‌സ് സ്ലോട്ട് ഗ്രില്ലും ഉള്‍പ്പടെ മുന്നില്‍ തന്നെ വലിയ മാറ്റങ്ങളോടെയാവും ഥാറിന്റെ വരവ്. വെന്റിലേറ്റഡ് മുന്‍സീറ്റുകള്‍, പാസീവ് കീലെസ് എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, വയര്‍ലെസ് ചാര്‍ജര്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും.ടാറ്റയുടെ രണ്ട് എസ്‌യുവികള്‍ഐസിഇ പതിപ്പിലുള്ള ടാറ്റ സിയേറയില്‍ ഒരു മെക്കാനിക്കല്‍ ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും ടാറ്റ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. മെച്ചപ്പെട്ട അപ്രോച്ച്, ബ്രേക്ക് ഓവര്‍, ഡിപ്പാര്‍ച്ചര്‍ ആംഗിളുകളും കുറഞ്ഞ ഭാരവും സിയേറ ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് കൂടുതല്‍ ഓഫ് റോഡ് ശേഷി നല്‍കും.ജെഎസ്ഡബ്ല്യു ഐകാര്‍ വി23 2027 പകുതിയോടെ ചെറിയുടെ ഐകാര്‍ വി23 അടിസ്ഥാനമാക്കിയുള്ള റെട്രോ ഇലക്ട്രിക് എസ്‌യുവി ജെഎസ്ഡബ്ല്യു പുറത്തിറക്കും. 134എച്ച്പി കരുത്തും 180എന്‍എം പരമാവധി ടോര്‍ക്കും നല്‍കുന്ന പിന്‍ മോട്ടോറും 74 എച്ച്പി കരുത്തും 112എന്‍എം ടോര്‍ക്കും നല്‍കുന്ന മുന്നിലെ മോട്ടോറും ചേര്‍ന്നുള്ള സംവിധാനമാവും ഇതിലുണ്ടാവുക. 81.76 kWh എന്‍എംസി ബാറ്ററി പാക്ക് 450 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും. ഇറക്കു മതി ചെയ്ത് പ്രാദേശികമായി അസംബിള്‍ ചെയ്യാനാണ് ജെഎസ്ഡബ്ല്യുവിന്റെ പദ്ധതി. ടാറ്റ സിയേറ.ഇവിയുമായി നേരിട്ട് മത്സരിക്കുന്ന മോഡലാവും ഇത്.


Sports ⏭️

Back to top button