NEWS
ഒരു മാസം മുൻപ് വിവാഹം; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, തൊട്ടടുത്ത് കിടന്ന ഭാര്യ ഒന്നും അറിഞ്ഞില്ല, ദുരൂഹതയെന്ന് കുടുംബം

ബറേലി∙ ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിബി ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാടക വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവാഡിയ സ്വദേശിയായ ഫൈസാനാണ് (28) മരിച്ചത്. ഇയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ഫൈസാന്റെ വിവാഹം നടന്നത്. ഫൈസാനും ഭാര്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഇരുവരും ഒരുമുറിയിൽ ഉറങ്ങാൻപോയി. രാവിലെ ഭാര്യ ഉറക്കമുണർന്ന് നോക്കുമ്പോൾ അതേ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ഫൈസാനെ കണ്ടെത്തുകയായിരുന്നു.
Fashion ⏭️


