BUSINESS
60 വയസില്‍ പ്രണയം: പണം വേറെ വെക്കാം, സ്‌നേഹം പങ്കുവെക്കാം; വാര്‍ദ്ധക്യത്തിലെ പ്രണയവും സാമ്പത്തിക കാര്യങ്ങളും

Second Marriage Estate Planning: അറുപതുകള്‍ക്ക് ശേഷം പുതിയൊരു ജീവിതപങ്കാളിയെ കണ്ടെത്തുകയോ, ലിവിംഗ് ടുഗെദര്‍ രീതിയിലേക്ക് കടക്കുകയോ ചെയ്യുമ്പോള്‍ വൈകാരിക പിന്തുണയ്ക്കൊപ്പം സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്. മുന്‍ ബന്ധങ്ങളിലെ മക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടും, കുടുംബത്തില്‍ സ്വത്ത് തര്‍ക്കങ്ങള്‍ ഒഴിവാക്കിക്കൊണ്ടും വാര്‍ദ്ധക്യത്തിലെ പ്രണയവും സാമ്പത്തിക കാര്യങ്ങളും എങ്ങനെ കൃത്യമായി പങ്കുവെക്കാമെന്ന് മനസിലാക്കണം. വാര്‍ദ്ധക്യത്തില്‍ പുതിയ ബന്ധങ്ങളിലേക്ക് കടക്കുന്നവര്‍ക്ക് സ്‌നേഹവും, സാമ്പത്തിക സുരക്ഷിതത്വവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാണമെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.വാര്‍ദ്ധക്യത്തിലെ ലവ് സ്‌റ്റോറിഈ വിഷയം ഒരു ഉദാഹരണത്തിലൂടെ നോക്കുന്നതാകും നല്ലത്. ഷീലയും, ആശിഷും തന്റെ 60 കളിലാണ്. വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ അവര്‍ പരസ്പരം കണ്ടെത്തുകയും, ഒരേ വീട്ടില്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇരുവര്‍ക്കും മുന്‍ വിവാഹത്തില്‍ മക്കളുണ്ട്. ആ മക്കള്‍ ഇവരുടെ പുതിയ ജീവിതത്തിന് പൂര്‍ണ്ണ പിന്തുണയും നല്‍കുന്നുണ്ട്. എന്നാല്‍ ബുദ്ധിയുള്ള അവര്‍ തങ്ങളുടെ ജീവിതവും, സ്‌നേഹവും പങ്കുവെക്കാന്‍ തീരുമാനിച്ചെങ്കിലും, തങ്ങളുടെ സ്വത്തുക്കള്‍ ഒരിക്കലും അവര്‍ ഒന്നാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.ശ്രദ്ധിക്കേണ്ട സാമ്പത്തിക വശങ്ങള്‍പരസ്പരം മത്സരിച്ച് സ്‌നേഹിക്കുമ്പോള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇരുവരും ഒരേ മനോഭാവം തുടരുകയും, ചെലവുകള്‍ മാത്രം പങ്കിടാന്‍ തീരുമാനിക്കുകയും ചെയ്തു. വീട്ടിലെ നിത്യോപയോഗ ചെലവുകള്‍ ആശിഷ് നോക്കുമ്പോള്‍, വീടിന്റെയും കാറിന്റെയും മറ്റും മെയിന്റനന്‍സ് (അറ്റകുറ്റപ്പണികള്‍) ഷീലയാണ് വഹിച്ചു.മുന്‍ വിവാഹത്തില്‍ നിന്നും ഇരുവര്‍ക്കും ലഭിച്ചതോ, അവര്‍ സ്വയം സമ്പാദിച്ചതോ ആയ സ്വത്തുക്കള്‍ ലയിപ്പിക്കാതെ വെവ്വേറെ തന്നെ നിലനിര്‍ത്തി. പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോഴും ഇരുവരും തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം പൂര്‍ണ്ണമായും ആസ്വദിച്ചു. ഇതിന്റെ ആവശ്യമുണ്ടോ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. എങ്കില്‍ വായന തുടരുക.വളരെ പ്രാധാന്യമുള്ള നടപടിഅറുപതുകളിലും എഴുപതുകളിലുമുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ (പ്രത്യേകിച്ച് പങ്കാളിയെ നഷ്ടപ്പെട്ടവര്‍ക്കിടയില്‍) വൈകിയെത്തുന്ന പ്രണയം ഒരു വലിയ വിഷയമാണ്. പലരുടെയും ജീവിതത്തില്‍ ഈ സമയത്ത് ഡേറ്റിംഗും ലിവിങ് ടുഗെതറും കടന്നുവരുന്നു.വാര്‍ദ്ധക്യത്തില്‍ പുതിയൊരു ബന്ധത്തിലേക്ക് കടക്കുന്നവര്‍, തങ്ങളുടെ കാലശേഷം സ്വത്തുക്കള്‍ ആര്‍ക്ക് ലഭിക്കും എന്നതിനെക്കുറിച്ചും, മക്കളുടെ പിന്തുടര്‍ച്ചാവകാശ പ്രതീക്ഷകളെ ഇത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും വ്യക്തത വരുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് 2 സാമ്പത്തിക പശ്ചാത്തലമുള്ളവര്‍.കൂട്ടിനൊരാള്‍ വേണം എന്ന വൈകാരികമായ ആവശ്യത്തെയും, കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളെയും കൂട്ടിക്കുഴക്കാതെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതാണ് പ്രധാനം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പുതിയ പങ്കാളിയെ കണ്ടെത്തുമ്പോള്‍ സ്വത്തുക്കള്‍ സുരക്ഷിതമാക്കാന്‍ കൃത്യമായ ഒരു വില്‍പത്രം (Will) തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. വിവാഹത്തിന് മുമ്പു തന്നെ രേഖകള്‍ വഴി സമ്പത്ത് ആര്‍ക്കൊക്കെയാണെന്ന് മുന്‍കൂട്ടി നിശ്ചയിക്കുന്നതാണ് നല്ലത്. 2 സാമ്പത്തിക പശാചത്തലത്തില്‍ നിന്നുള്ളവര്‍ ഒന്നിക്കുകയും, ഇരുവര്‍ക്കും മുന്‍ ബന്ധങ്ങളില്‍ മക്കള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന പക്ഷം ഈ നടപടി വളരെ പ്രധാനമാണ്.മക്കള്‍ പലപ്പോഴും മാതാപിതാക്കളുടെ പുതിയ ബന്ധങ്ങളെ വൈകാരികമായി പിന്തുണയ്ക്കുമെങ്കിലും, സ്വത്തിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാം. 90% മക്കളും മാതാപിതാക്കളുടെ സ്വത്തില്‍ അവകാശം ആഗ്രഹിക്കുന്നവരാണ്. നിങ്ങളില്‍ ഒരാളുടെ അഭാവത്തില്‍ ഈ സ്വത്തുതര്‍ക്കം പങ്കാളിയുടെ സ്വസ്ഥത നശിപ്പിക്കാം. അതിനാല്‍, പങ്കാളിക്ക് എത്ര ശതമാനം സ്വത്ത് നല്‍കണം, മക്കള്‍ക്ക് എത്ര നല്‍കണം എന്നതിനെക്കുറിച്ച് മുന്‍കൂട്ടി കുടുംബത്തില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായി രേഖപ്പെടുത്തണം.ഉദാഹരണത്തിന്, 60 വയസുള്ള ഒരാള്‍ തന്റെ സ്വത്തിന്റെ 20% പുതിയ പങ്കാളിക്കും, 80% മക്കള്‍ക്കുമായി വില്‍പത്രം തയ്യാറാക്കുന്നത് പരിഗണിക്കാം. ഈ നമ്പുറകള്‍ ഒരു ഉദാഹരണം മാത്രമാണ്. നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റാവുന്നതാണ്.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും, വിദഗ്ധരുടെ നിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News


