NEWS

പിണറായിയുടെ പ്രസ്താവന അപക്വം: ബിനോയ് വിശ്വം 

ബിനോയ് വിശ്വം എറണാകുളം പ്രസ് ക്ലബ്ബിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫിന്റെ രാഷ്ട്രീയ രീതി അനുസരിച്ച് തർക്ക വിഷയങ്ങൾ പരിഹരിക്കേണ്ടത് ഉഭയകക്ഷി ചർച്ചയിലൂടെയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചർച്ചയ്ക്കായി മാറ്റി വച്ച വിഷയത്തിൽ ഏകപക്ഷീയമായി പിണറായി പറഞ്ഞത് എൽ.ഡി.എഫ് സംസ്‌കാരത്തിന് നിരക്കുന്നതല്ല.പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാവുന്നില്ല. പറഞ്ഞെങ്കിൽ അതംഗീകരിക്കില്ല. സി.പി .ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read News ⏭️

Back to top button