NEWS

പണി, പണിയാവരുത്! ദേശീയപാതയിലെ നിർമാണം 10 ദിവസം നിർത്തണമെന്ന് ആവശ്യം


മൂന്നാർ∙ ഓണാവധിക്കാലവും കുറിഞ്ഞി പൂക്കാലവും ഒന്നിച്ചു വന്നതോടെ മൂന്നാറിൽ ഉണ്ടാകാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ 10 ദിവസത്തേക്കു നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തം. നിലവിൽ രണ്ടാം മൈൽ മുതൽ പഴയ മൂന്നാർ വരെയുള്ള ഭാഗത്താണു വീതികൂട്ടൽ പണികൾ നടക്കുന്നത്. ഇതിൽ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ മൂന്നാർ മൂലക്കട മുതൽ ബൈപാസ് പാലം വരെയുള്ള ഭാഗത്തെ പണികളാണു നിലവിൽ നടക്കുന്നത്. ഇതുമൂലം ഇതുവഴി ഒരു നിരയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഈ ഭാഗത്ത്‌ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണാവധി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ വരവ് വർധിക്കുന്ന ദിവസങ്ങളിൽ പഴയ മൂന്നാർ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകാനാണു സാധ്യത.


Fashion ⏭️

Back to top button