സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

കനത്ത മഴയിൽ എറണാകുളം മാർക്കറ്റിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: കേരളകൗമുദി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും ഒഡീഷ, ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
English Summary
Kerala is forecast to experience widespread rain today, triggered by a cyclonic circulation over the Bay of Bengal. The India Meteorological Department has issued a Yellow Alert for Kannur, Kozhikode, and Wayanad districts. Authorities also imposed a fishing ban along the Kerala and Lakshadweep coasts as rainfall intensifies across the state after a brief lull.
RELATED TOPICS: KERALA RAIN ALERT, YELLOW ALERT KERALA, KERALA RAIN TODAY, FISHING BAN KERALA, KERALA WEATHER UPDATE
Read News ⏭️


