NEWS
‘സമരത്തിനു വേണ്ടിയുള്ള സമരമില്ല, 3 മാസംകൊണ്ടുതന്നെ വലിയ നിരാശ; സംഘടനാപ്രവർത്തനം സർഗാത്മകമാക്കും’

∙ ജെൻ സീയെ ആകർഷിക്കാൻ എന്തുചെയ്യും? ചിന്ത: പുതിയ തലമുറയുടെ ആഗ്രഹത്തിനും കാഴ്ചപ്പാടിനും അനുസൃതമായി സംഘടനാപ്രവർത്തനം കൂടുതൽ സർഗാത്മകമാക്കും. പരമ്പരാഗതമായി കേട്ടുപരിചയിച്ച വിഷയങ്ങളല്ല ഇപ്പോൾ. സമരരീതിയും സമയക്രമവുമെല്ലാം നവീകരിക്കും. എം. വിജിൻ: ഡൽഹിയിൽ ജെൻ സീയുടെ സമരവിജയം കണ്ടു മാത്രമല്ല അവരെ ആകർഷിക്കാനുള്ള ശ്രമം. ഡിവൈഎഫ്ഐയും ആ സമരത്തിന്റെ ഭാഗമായിരുന്നു. പുതിയ സമരരീതികൾ, പുതിയ മുദ്രാവാക്യങ്ങൾ, സമരത്തിന്റെ സമയമാറ്റം എന്നിവയെല്ലാം കാലം ആവശ്യപ്പെടുന്നതാണ്.∙ സംഘർഷമുണ്ടാകുന്ന സമരങ്ങളോടു പുതുതലമുറയ്ക്കു വിമുഖതയുണ്ട്. അത്തരം സമരങ്ങൾ ഇനി ഡിവൈഎഫ്ഐ ഏറ്റെടുക്കുമോ? ചിന്ത: ആഗ്രഹിച്ചു സംഘർഷമുണ്ടാക്കുന്നവരല്ല ഞങ്ങൾ. ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തോടുള്ള സ്വാഭാവിക പ്രതികരണം ഉണ്ടാകും. ഏതുരീതിയിൽ സമരം വേണമെന്നു നിർണയിക്കുന്നതു ഭരണകൂടത്തിന്റെ സമീപനമാണ്. വിജിൻ: ഞങ്ങൾ സംഘർഷം ആഗ്രഹിച്ചു സമരത്തിനു പോകുന്നവരല്ല. ചില ഘട്ടങ്ങളിൽ പ്രതിരോധം തീർക്കേണ്ടിവരും. സർക്കാർ എങ്ങനെയാണോ സമരത്തെ സമീപിക്കുന്നത് ആ രീതിയിൽ ഞങ്ങളും പ്രതികരിക്കും.
Fashion ⏭️


