NEWS

‘ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം’, സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷനേതാവ്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. വില പിടിച്ച് നിർത്താൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ല. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ, ഇങ്ങനെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില അനുദിനം വർദ്ധിക്കുന്ന രീതിയാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അരിക്ക് കിലോ വിലയിൽ 15 രൂപയോളമാണ് വർദ്ധനവുണ്ടായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിപണി ഇടപെടലിനായി പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. നേരത്തെ തന്നെ അതുമായി ബന്ധപ്പെട്ട നടപടികൾ തയ്യാറായിരുന്നു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോ വില വർദ്ധിപ്പിച്ചില്ല. പത്താം വർഷം അവസാനമാണ് സബ്സിഡി നിരക്കിൽ നാമമാത്രമായ വർദ്ധനവ് വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

RELATED TOPICS: ONAM PRICE RISE, KERALA INFLATION, OPPOSITION LEADER CRITICISM, KERALA PRICE HIKE, ONAM MARKET PRICES

Read News ⏭️

Back to top button