NEWS
മെയ്‌ക്കരുത്തിൽ മനസ്സുറപ്പിച്ചും കൈക്കരുത്തിൽ തുഴയുറപ്പിച്ചും ജലരാജാക്കന്മാർ ഒരുങ്ങി; മത്സരരംഗത്ത് 21 ചുണ്ടൻ വള്ളങ്ങൾ

ആലപ്പുഴ ∙ മെയ്‌ക്കരുത്തിൽ മനസ്സുറപ്പിച്ചും കൈക്കരുത്തിൽ തുഴയുറപ്പിച്ചും ജലരാജാക്കന്മാർ ഒരുങ്ങിക്കഴിഞ്ഞു. മത്സരരംഗത്ത് 21 ചുണ്ടൻ വള്ളങ്ങളിലായി രണ്ടായിരത്തോളം പേർ. വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ, തെക്കനോടി എന്നിങ്ങനെ 50 ചെറുവള്ളങ്ങളിലായി ആയിരത്തിലധികം പേർ. മൂവായിരത്തിലധികം മത്സരാർഥികൾ. പതിനായിരക്കണക്കിന് വള്ളംകളി പ്രേമികൾ. ഒരു ടീമിൽ മത്സരിക്കുന്നവരുടെ എണ്ണം കൊണ്ടു ലോകത്തെ വിസ്മയിപ്പിക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിനു പുന്നമടക്കായൽ ഒരുങ്ങി. ആരാകും ഇത്തവണ വിജയി?21 ചുണ്ടൻ വള്ള ടീമുകളാണ് ഒപ്പത്തിനൊപ്പം പൊരുതുന്നത്. ഒരു ഹീറ്റ്സിൽ ഒന്നാമതെത്തിയാൽ പോലും ഫൈനലിലെത്താൻ സാധിക്കില്ല. മുഴുവൻ ഹീറ്റ്സ് മത്സരങ്ങളിലെയും മികച്ച സമയം കണ്ടെത്തിയാലേ ഫൈനലിലെത്താൻ സാധിക്കൂ. അതിനാൽ തന്നെ തുടക്കം മുതൽ കരുത്തു തെളിയിച്ചാൽ മാത്രമേ നെഹ്റു ട്രോഫി നേടാനാകൂ. ചില ഹീറ്റ്സ് മത്സരങ്ങൾ പോലും ഫൈനലിനു സമാനമായ ആവേശം ജനിപ്പിച്ചേക്കും.
Fashion ⏭️


