NEWS

പ്രായപൂർത്തിയാകാത്ത മകനെ കാറുമായി പറഞ്ഞയച്ച് അമ്മ; അപകടമുണ്ടായപ്പോൾ ന്യായീകരണം


നോയിഡ ∙ കാറോടിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകനെ ന്യായീകരിച്ച് അമ്മ. 15 വയസ്സുകാരൻ ഓടിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ ഇടപെട്ട് കാർ തടയുകയായിരുന്നു. അപകടസമയത്ത് മുൻസീറ്റിൽ ഒരു കുഞ്ഞുണ്ടായിരുന്നു എന്നും ചിലർ പറഞ്ഞെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ യുവതി മകന്റെ പ്രവൃത്തിയെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഡ്രൈവർ അവധിയിലായിരുന്നതിനാൽ ചില ആവശ്യങ്ങൾക്കായി കാറെടുത്തു പോകാൻ മകനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. അവന്റെ പ്രായത്തെക്കുറിച്ചും ഡ്രൈവിങ് ലൈസൻസ് ഉണ്ടോ എന്ന ചോദ്യത്തിനും, ലൈസൻസ് ഇല്ലെന്ന് ഇരുവരും സമ്മതിച്ചു. പ്രായപൂർത്തിയായ മകൻ വാഹനമോടിച്ച് അപകടത്തിൽപ്പെട്ടിട്ടും ഇതൊക്കെ സ്വാഭാവികമാണെന്നായിരുന്നു യുവതിയുടെ മറുപടി. ധാർഷ്ട്യത്തോടെയാണ് യുവതി പ്രതികരിച്ചതെന്നു വ്യക്തമാക്കിയ നാട്ടുകാർ, അപകടം കൂടുതൽ ഗുരുതരമായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. 


Fashion ⏭️

Back to top button