NEWS
‘മരിച്ചോ എന്ന് അറിയില്ല’: നിരന്തര ഭീഷണി, യുവതിയെ കുട്ടി കുത്തിവീഴ്ത്തി; ക്യാമറയിൽ കുറ്റസമ്മതം

മുംബൈ ∙ യുവതിയുടെ നിരന്തര ഭീഷണികളെത്തുടർന്ന് പ്രകോപിതനായ കുട്ടി യുവതിയെ കുത്തിവീഴ്ത്തുകയും, പിന്നീട് താൻ ചെയ്ത കുറ്റം ഏറ്റുപറയുന്ന വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ബോറിവലി എംഎച്ച്ബി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗൺപത് പാട്ടീൽ നഗറിലെ 4-ാം നമ്പർ ലെയിനിലാണ് സംഭവം. മുംബൈയിലെ ദഹിസറിൽ സമീപമുള്ള ഒരു വീട് കേന്ദ്രീകരിച്ച് നടന്ന കഞ്ചാവ് കൃഷി ഈ കുട്ടി പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, സുമൻ താക്കൂർ എന്ന യുവതിക്ക് ഈ നിയമവിരുദ്ധ കച്ചവടത്തിൽ പങ്കുണ്ടായിരുന്നു.കഞ്ചാവ് കൃഷിയെ കുറിച്ച് കുട്ടി പൊലീസിന് വിവരം നൽകിയിരുന്നതായും ഇതിനു പിന്നാലെ സുമൻ താക്കൂർ കുട്ടിയെയും കുടുംബാംഗങ്ങളെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായായും സൂചനയുണ്ട്. തുടർന്ന് വ്യാഴാഴ്ച രാത്രി 9 മണിയോടെ, കുട്ടി യുവതിയെ കത്തികൊണ്ട് ആവർത്തിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ കുട്ടി കുറ്റം ഏറ്റുപറയുന്ന വിഡിയോ ചിത്രീകരിക്കുകയായിരുന്നു.
Fashion ⏭️


