NEWS
പൂയപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം: 5 പേർക്ക് പരുക്ക്

കൊല്ലം ∙ പൂയപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം. 5 പേർക്ക് പരുക്കേറ്റു. രാജേന്ദ്രൻ, മറിയാമ്മ, റൂബി എന്നിവരാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നത്. അൻസാർ, റാഫി എന്നിവരായിരുന്നു ബൈക്ക് യാത്രികർ. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അമിത വേഗതയിലെത്തിയ കാർ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. കൊല്ലം കിളികൊല്ലൂർ സ്വദേശി അഭിജിത് ആണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻസീറ്റിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തിവരികയാണ്.
Fashion ⏭️


