NEWS

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി, ‘കൊടുംഭീകരനെ ഒറ്റി’; അമേരിക്കയുടെ ‘ചാരക്കണ്ണി’യെ നാടുകടത്താൻ യുഎസ് ഇമിഗ്രേഷൻ


ന്യൂജഴ്സി ∙ അമേരിക്കയിലെ ‘ചാരക്കണ്ണി’കളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനായി വർഷങ്ങളോളം പ്രവർത്തിച്ച ബ്ലെറിം സ്‌കോറോ (55) ആണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. കൊസോവോയിൽ ജനിച്ച ബ്ലെറിം ന്യൂജഴ്സിയിലെ ഇമിഗ്രേഷൻ ഓഫിസിൽ ഔദ്യോഗികമായി താമസാനുമതി പുതുക്കാനാണ് പോയത്. പക്ഷേ, ബ്ലെറിമിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ട്.ബ്ലെറിമിനെ കൊസോവോയിലേക്ക് മാറ്റുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ ഫെഡറൽ കോടതിയെ സമീപിച്ചു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനായി പ്രവർത്തിച്ചതിന്റെ പേരിൽ മറ്റ് രാജ്യങ്ങളിൽ ബ്ലെറിമിന് അപകടം നേരിട്ടേക്കാം. ഇത് പരിഗണിച്ച് യുഎസ് മുൻപ് ബ്ലെറിമിനെ സംരക്ഷിച്ചിരുന്നതായിട്ടാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്.∙ ലഹരിമരുന്ന് കടത്തിൽ നിന്ന് ചാരനിലേക്ക് 2000ൽ ഹെറോയിൻ കടത്തിയതിന് അറസ്റ്റിലായതിന് ശേഷമാണ് ബ്ലെറിമും യുഎസ് അധികൃതരുമായുള്ള ബന്ധം ആരംഭിച്ചത്. 1994-ൽ കൊസോവോയിലെ സംഘർഷത്തിൽ നിന്ന് പലായനം ചെയ്ത് അഭയം തേടിയാണ് ബ്ലെറിം യുഎസിലെത്തിയത്. കുടുംബം പോറ്റാൻ പാടുപെടുന്നതിനിടെയാണ് ഇയാൾ ലഹരിമരുന്ന് കടത്തലിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.


Fashion ⏭️

Back to top button