NEWS

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങിപ്പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശ്രീചിത്ര പുവർ ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങിപ്പോയി. കിളിമാനൂർ, പേട്ട സ്വദേശിനികളായ പതിനാലും പതിനാറും വയസ്സുള്ള കുട്ടികളാണ് വ്യാഴാഴ്ച വൈകീട്ടോടെ ഇറങ്ങിപ്പോയത്. സംഭവത്തിൽ വഞ്ചിയൂർ പെലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് പുറത്തേക്ക് പോയ പെൺകുട്ടികൾ മടങ്ങിയെത്താത്തിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾ ഇറങ്ങിപ്പോകാനുള്ള കാരണം സംബന്ധിച്ച് അധികൃതർക്ക് വ്യക്തതയില്ല. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

RELATED TOPICS: SREE CHITRA POOR HOME, GIRLS MISSING KERALA, SREE CHITRA POOR HOME GIRLS, KERALA POLICE INVESTIGATION, MISSING GIRLS THIRUVANANTHAPURAM

Read News ⏭️

Back to top button