NEWS

മദീനയിൽ പെൺവാണിഭ സംഘം പിടിയിൽ; രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ


മദീന∙ മദീന റീജിയൺ പൊലീസും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കമ്യൂണിറ്റി സെക്യൂരിറ്റി ആന്റ് കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങും സംയുക്തമായി നടത്തിയ റെയ്ഡിൽ പെൺവാണിഭത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് പ്രവാസി വനിതകൾ അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികളെ അധികൃതർ വലയിലാക്കിയത്.അറസ്റ്റിലായ വനിതകൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മദീന റീജിയൺ പൊലീസ് സ്ഥിരീകരിച്ചു.


Fashion ⏭️

Back to top button