BUSINESS
200 കോടി പിന്നിട്ട് സപ്ലൈകോയുടെ ഓണവിൽപന, എത്തിയത് 26 ലക്ഷം പേർ, സാധനങ്ങൾക്ക് വില കുറഞ്ഞു

ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. സബ്സിഡി ഇനത്തിൽ 72 കോടി രൂപയും നോൺ-സബ്സിഡി ഇനത്തിൽ 135 കോടി രൂപയുമാണു ലഭിച്ചത്. 19 ദിവസത്തിനിടെ സപ്ലൈകോ വിൽപനശാലകളും ഓണച്ചന്തകളും സന്ദർശിച്ചത് 26 ലക്ഷത്തോളം പേരാണ്. വിവിധ ജില്ലകളിലെ ഓണച്ചന്തകളിൽ നിന്നു മാത്രം ഏകദേശം 2 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു.തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നടക്കുന്ന മെഗാ ട്രേഡ് ഫെയറുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ഇതുവരെ രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചിലെ ഫെയറിലാണ്; 32 ലക്ഷം രൂപയുടെ വിറ്റുവരവ്.സാധനങ്ങളുടെ വിലക്കുറവ് ഇങ്ങനെ
Travel ⏭️


