AUTO

പുതിയ ഇന്നോവ, ഫോർച്യൂണർ, ഇലക്ട്രിക് എസ്‍യുവി; ഉടൻ വിപണിയിലെത്തുന്ന ടൊയോട്ട വാഹനങ്ങള്‍


ഇന്ത്യന്‍ വാഹന വിപണിയില്‍ സാന്നിധ്യം വിപുലമാക്കാനൊരുങ്ങുകയാണ് ടൊയോട്ട. കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകളുമായാണ് വരും വര്‍ഷങ്ങളില്‍ ടൊയോട്ട കളം പിടിക്കുക. മോഡലുകളുടെ വൈവിധ്യവല്‍ക്കരണത്തില്‍ അല്‍പം വൈകിയാലും കൃത്യമായി ഇടപെടുന്ന ടൊയോട്ട ശൈലി തന്നെ ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം. പുതുതലമുറ ഫോര്‍ച്യൂണര്‍, പരിഷ്‌ക്കരിച്ച ഹൈക്രോസ്, മുഖംമിനുക്കി ഗ്ലാന്‍സ, ആദ്യ ഇലക്ട്രിക്ക് എംപിവി, ലാന്‍ഡ് ക്രൂസര്‍ എഫ്‌ജൈ എന്നിങ്ങനെ ടൊയോട്ട ഇന്ത്യന്‍ നിരത്തുകളിലേക്ക് ഒരുക്കുന്ന വാഹനങ്ങളെ പരിചയപ്പെടാം.മുഖംമിനുക്കി ടൊയോട്ട ഇന്നോവ ഹൈക്രോസ്ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച ഇന്നോവ ഹൈക്രോസ് ഫേസ്‌ലിഫ്റ്റ് അടുത്തവര്‍ഷം വിപണിയിലെത്തും. ഡിസൈനില്‍ മാറ്റങ്ങളോടെയാവും പുതിയ ഇന്നോവ ഹൈക്രോസിന്റെ വരവ്. മുന്നിലെ ഗ്രില്ലില്‍ മാറ്റങ്ങളുണ്ടാവും. ഉള്ളിലേക്കു വന്നാല്‍ അധിക ഫീച്ചറുകളും പ്രതീക്ഷിക്കാം. അതേസമയം വാഹനത്തിന്റെ എന്‍ജിനില്‍ മാറ്റങ്ങളുണ്ടാവില്ല. നിലവിലെ 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തുടരും. പെട്രോള്‍ എന്‍ജിന്‍ സിവിടി ഗിയര്‍ബോക്‌സില്‍ 173 എച്ച്പി കരുത്ത് പുറത്തെടുക്കും. 184 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പിന്റെ ഗിയര്‍ബോക്‌സ് ഇ സിവിടി തന്നെയായി തുടരും.മുഖംമിനുക്കി ടൊയോട്ട ഗ്ലാന്‍സ  ടൊയോട്ടയുടെ ഇലക്ട്രിക്ക് എംപിവിമാരുതി YMC ഇലക്ട്രിക് എസ്‍യുവിയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ടയുടെ ഇലക്ട്രിക്ക് എംപിവിയാണ് മറ്റൊരു വാഹനം. മൂന്നു നിരകളിലായി ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുള്ള ഈ ആധുനിക ഇവി ടൊയോട്ടയുടെ Heartect-e ആര്‍ക്കിടെക്ച്ചറിലാവും നിര്‍മിക്കുക. ആഡംബര ഇവി വെല്‍ഫയറിന് താഴെയും ഇന്നോവ മോഡലുകള്‍ക്കൊപ്പവുമുള്ള വാഹനമായിരിക്കും ഇത്. ഡിസൈനിലും പ്രീമിയം പൊസിഷനിങിലുമാവും ടൊയോട്ട അവരുടെ എംപിവിയെ അവതരിപ്പിക്കുക. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള മൂന്നു നിര ഇലക്ട്രിക്ക് എംപിവികളിലൊന്നാവും ഈ ടൊയോട്ട മോഡല്‍.


Sports ⏭️

Back to top button