SPORTS
ഒരു സിക്സടിക്ക്, ഐപിഎൽ കളിപ്പിക്കാം: ലങ്കൻ ബാറ്ററെ അസ്വസ്ഥനാക്കി, ‘നാക്കുകൊണ്ട്’ കളി തിരിച്ച ജയ്സ്വാൾ!– വിഡിയോ

ഗോൾ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അവസാന ദിവസം നിരോഷൻ ഡിക്ക്വല്ലയുടെ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. 17 പന്തുകള്‍ നേരിട്ട നിരോഷൻ 10 റൺസടിച്ചാണു പുറത്താകുന്നത്. മത്സരത്തിന്റെ 60–ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് നിരോഷനെ മടക്കിയത്. എന്നാൽ ഈ വിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ അഭിനന്ദിച്ചത് യുവതാരം യശസ്വി ജയ്സ്വാളിനെയാണ്. ഫീൽഡിങ്ങിൽ ഈ വിക്കറ്റിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെങ്കിലും, ‘നാക്കു കൊണ്ട്’ ജയ്സ്വാൾ ഒരു വിക്കറ്റ് നേടിയെന്നു പറഞ്ഞാൽ തെറ്റില്ല.ജയ്സ്വാൾ– കമോൺ, ആദ്യ ഇന്നിങ്സില്‍ ഒരുപാട് ഷോട്ടുകളുണ്ടായിരുന്നു. ഞങ്ങൾക്ക് എന്തെങ്കിലും കാണിച്ചുതാ.ജയ്സ്വാൾ– അതെ, എനിക്ക് കാണണം, കാണിക്കൂ. പ്രസിദ്ധിനെ അങ്ങോട്ട് അടിക്ക് (ഡീപ് സ്ക്വയർ ലെഗിലേക്ക് ചൂണ്ടികാണിക്കുന്നു). കമോൺ. അത് ചെയ്യൂ..
Auto ⏭️


