നായികയായി കല്യാണി പ്രിയദർശൻ, രൺവീർസിംഗിന്റെ പ്രളയ് ആരംഭിച്ചു

രൺവീർസിംഗ് നായകനായി ജയ്മേത്ത സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം പ്രളയ് മുംബയിൽ ചിത്രീകരണം ആരംഭിച്ചു. കല്യാണി പ്രിയദർശൻ ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രം ആണ് പ്രളയ്. യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി അതിജീവനത്തിന്റെ കഥ ആണ് പറയുന്നത്. അനന്യ ബിർളയുടെ ബിർള സ്റ്റുഡിയോസും ഹൻസൽ മേത്ത - സാഹിൽ സൈഗൽ എന്നിവരുടെ ട്രൂ സ്റ്റോറി ഫിലിംസും ചേർന്നാണ് നിർമ്മാണം. രൺവീർ സിംഗിന്റെ മാ കസം ഫിലിംസ് നിർമ്മാണ പങ്കാളിയാണ് . ധുരന്ദർ ഫ്രാഞ്ചൈസിയുടെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം രൺവീർസിംഗ് നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് മുംബയ് യുടെ പരിസര പ്രദേ ശങ്ങളാണ് പ്രധാന ലൊക്കേഷൻ.
അതേസമയം ലോകയുടെ രണ്ടാം ഭാഗം ആണ് മലയാളത്തിൽ കല്യാണി പ്രിയദർശന്റെ അടുത്ത പ്രോജക്ട്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. അടുത്ത വർഷം ഓണം റിലീസായാണ് പ്ലാൻ ചെയ്യുന്നത്.
ടൊവിനോ തോമസ് അവതരിപ്പിച്ച ചാത്തനെ കേന്ദ്ര കഥാപാത്രമാക്കി ആണ് രണ്ടാം ഭാഗം. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ആദ്യ ഭാഗത്തിന്റെ തുടർച്ചയുമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും. വേഫെറർ ഫിലിംസ് ആണ് നിർമ്മാണം. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്നാണ് രചന.
Business ⏭️


