NEWS
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി, കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു, ട്രക്കിനുള്ളിലിട്ട് കത്തിച്ചു

ലക്നൗ∙ കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച കേസിൽ യുവതി അറസ്റ്റില്‍. ഉത്തർപ്രദേശിലെ പിലിഭിത്തിയിലാണ് സംഭവം. റാംപൂർ ജില്ലയിലെ ബിലാസ്പൂർ സ്വദേശിയായ അമൻദീപ് കൗറിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. ട്രക്ക് ഡ്രൈവറായ ബൽവിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്. പിലിഭിത്തിലെ ഗോമതി ഗുരുദ്വാരയ്ക്ക് സമീപത്തുനിന്നാണ് പോലീസ് അമൻദീപിനെ കസ്റ്റഡിയിലെടുത്തത്.ബൽവിന്ദർ സിങ്ങിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ജൂലൈ 10-നാണ് ട്രക്കിനുള്ളിൽ നിന്ന് കണ്ടത്തിയത്. സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് യുവതിയെ കുടുക്കിയത്. മൂന്നുവർഷമായി ബൽവിന്ദർ സിങ്ങും അമൻദീപ് കൗറും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ യുവതി പ്രണയം അവസാനിപ്പിക്കാൻ ശ്രമിച്ചു. അതോടെ സ്വകാര്യ ദൃശ്യങ്ങളും വിഡിയോകളും കുടുംബാംഗങ്ങളെ കാണിക്കുമെന്നും സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുമെന്നും ബൽവിന്ദർ ഭീഷണിപ്പെടുത്തി. പിന്നാലെയാണ് ബൽവിന്ദറിനെ കൊല്ലാൻ യുവതി പദ്ധതി തയാറാക്കിയത്.
Fashion ⏭️




