NEWS

പിഎം സൂര്യ ഘർ പുരപ്പുറ സോളർ: 3 ലക്ഷം കടന്ന് കേരളത്തിലെ വീടുകൾ; സബ്സിഡിയിലും മുന്നേറ്റം, പിടിച്ചുകെട്ടാൻ തമിഴ്നാടും ആന്ധ്രയും


നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ കേരളത്തിന്റെ വമ്പൻ കുതിപ്പ്. രാജ്യത്താകെ 52.18 ലക്ഷം വീടുകളിലാണ് പദ്ധതിപ്രകാരം പുരപ്പുറത്ത് സോളർ വച്ചത്. 29,328.92 കോടി രൂപ സബ്സിഡിയും നൽകി.കേരളത്തിൽ പദ്ധതിയിൽ ചേർന്ന വീടുകളുടെ എണ്ണം 3 ലക്ഷം കടന്നു. കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 3.31 ലക്ഷം വീടുകളാണ് കേരളത്തിൽ പുരപ്പുറ സോളറിൽ തിളങ്ങുന്നത്. ഇവർ 2140.1 കോടി രൂപ സബ്സിഡിയും നേടി. വീടുകളുടെ എണ്ണത്തിലും സബ്സിഡിയിലും ദക്ഷിണേന്ത്യയിൽ ഏറ്റവും മുന്നിൽ കേരളമാണ്. രാജ്യത്ത് കേരളത്തിന് 4-ാം സ്ഥാനവും.കേരളത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. കേരളത്തിന് പറ്റിയ ‘അബദ്ധം’ പഠിച്ച് മുന്നേറാനും തമിഴ്നാട് ശ്രമിക്കുന്നു. കേരളത്തിൽ 2500 മെഗാവട്ടിൽ അധികമാണ് നിലവിൽ സോളർ വൈദ്യുത ഉൽപാദനശേഷി. ഇതിൽ 2036 മെഗാവാട്ടും ലഭിക്കുന്നത് പുരപ്പുറ സോളറിൽ നിന്നാാണ്. ഇത് ഒട്ടേറെ കുടുംബങ്ങളുടെ വൈദ്യുതി ബിൽ പൂജ്യമാകാൻ സഹായിച്ചിട്ടുമുണ്ട്.


Fashion ⏭️

Back to top button