LIFESTYLE

ഉറങ്ങിക്കിടന്ന അനിയത്തിക്ക് സർപ്രൈസ് ഹെയർ കട്ട്; പിന്നീട് നടന്നത് വൈറലായി


അനിയത്തിയുടെ മുടി മുറിച്ചതിന്റെ വിഷമത്തിൽ കരയുന്ന ചേച്ചിക്കുട്ടി

ഇളയ കുട്ടികളെ ഒരുക്കി സുന്ദരന്മാരും സുന്ദരികളുമാക്കാൻ മൂത്ത കുട്ടികൾക്ക് എപ്പോഴും വലിയ താൽപര്യാമായിരിക്കും. അത്തരത്തിൽ അനിയത്തിയെ സ്റ്റൈലാക്കാൻ ശ്രമിച്ച ഒരു ചേച്ചിക്കുട്ടിയുടെ വീ‌ഡ‌ിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. രാത്രിയിൽ ഉറങ്ങിക്കിടന്ന അനിയത്തിയുടെ മുടി മുറിച്ചുകൊണ്ടാണ് ചേച്ചി സ്റ്റൈലിംഗ് നടത്തിയത്.


വെട്ടിയ മുടിയെല്ലാം തറയിൽ ചിതറിക്കിടക്കുന്നുണ്ട്. അനിയത്തി ഉണരുമ്പോൾ ഒരു സർപ്രൈസ് നൽകി സന്തോഷിപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും സംഭവം കണ്ട് അമ്പരന്നത് വീട്ടുകാരാണ്. സംഭവവം ചെറുതായൊന്ന് പാളിയെന്ന് മനസിലായതോടെ കുറ്റബോധം നിറഞ്ഞ മുഖത്തോടെ കരയുന്ന കുട്ടിയെ വീ‌ഡിയോയിൽ കാണാം. ഇങ്ങനൊക്കെ ചെയ്‌താൽ പൊലീസ് വരുമെന്ന് പറഞ്ഞതോടെ സങ്കടം ഇരട്ടിയായി. അതേസമയം,നടന്നതൊന്നും അറിയാതെ സുഖമായി കിടന്നുറങ്ങുകയാണ് അനിയത്തിക്കുട്ടി


‘ഇങ്ങനെ സർപ്രൈസ് കിട്ടിയാൽ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ചേച്ചിയുടെ ഹെയർകട്ട് പരീക്ഷണം കലക്കിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതിനോടകം നിരവധിയാളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഭാവിയിലെ ബ്യൂട്ടീഷനാണ് തളർത്തരുതെന്നും പൊലീസ് പിടിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ വെറുതെ പേടിപ്പിക്കരുതെന്നുമെല്ലാം പലരും പറയുന്നുണ്ട്.

English Summary

A little girl secretly cut her younger sister’s hair while she was sleeping, leaving hair scattered across the floor. Her guilty expression and emotional reaction have made the funny video go viral.


News ⏭️

Back to top button