HEALTH
വെള്ളപ്പാണ്ടിന് ഇനി ഗുളിക കഴിക്കാം, ലോകത്ത് ആദ്യമായി ചരിത്രപരമായ അംഗീകാരം നൽകി യു.എ.ഇ

അബൂദബി: ചർമത്തിലെ വെള്ളപ്പാണ്ട് രോഗാവസ്ഥയായ ‘നോൺ-സെഗ്മെന്റൽ വിറ്റിലിഗോ’ ചികിത്സിക്കുന്നതിനായി വായിലൂടെ കഴിക്കാവുന്ന മരുന്നിന് ലോകത്താദ്യമായി അംഗീകാരം നൽകി യു.എ.ഇ. 12 വയസ്സും അതിനു മുകളിലും പ്രായമുള്ള രോഗികൾക്ക് ആശ്വാസകരമാകുന്ന പുതിയ ചികിൽസാ രീതിക്കാണ് രാജ്യത്തെ ഔഷധ നിയന്ത്രണ ഏജൻസിയായ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.ഡി.ഇ) പച്ചക്കൊടി കാട്ടിയത്. സിസ്റ്റമിക് തെറാപ്പി (ശരീരത്തിലാകെ പ്രവർത്തിക്കുന്ന മരുന്നുകൾ) ആവശ്യമായി വരുന്ന രോഗികൾക്കായി ‘റിൻവോക്’ എന്ന മരുന്നിനാണ് അനുമതി. ദിവസത്തിൽ ഒരിക്കൽ കഴിക്കാവുന്ന ഈ ഗുളിക, നിശ്ചിത മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്ന രോഗികൾക്ക് ഇനിമുതൽ യു.എ.ഇയിൽ ലഭ്യമാകും. ചർമത്തിന് നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങൾ നശിക്കുന്നതുമൂലം ശരീരത്തിൽ വെള്ളപ്പാടുകൾ രൂപപ്പെടുന്ന അവസ്ഥയാണ് വിറ്റിലിഗോ.
Life Style ⏭️


