NEWS
ഇമ്രാൻ ഖാന് ആശ്വാസം, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; സഹോദരിയെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ്

ഇസ്‍ലാമാബാദ്∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാന് ആശ്വാസമായി അദ്ദേഹത്തെ ഉടനടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബവും പാർട്ടിയും തുടർച്ചയായി ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിർണായക ഉത്തരവ്.48 മണിക്കൂറിനകം ഇമ്രാൻ ഖാനെ ഇസ്‍ലാമാബാദിലെ ഷിഫ ഇന്റർനാഷനൽ ആശുപത്രിയിലേക്കു മാറ്റാനും സെപ്റ്റംബർ 16 വരെ അവിടെ ചികിത്സയിൽ തുടരാനും സുപ്രീം കോടതി ഉത്തരവിട്ടതായി പിടിഐ വക്താവ് നയീം ഹൈദർ പൻജുത പറഞ്ഞു. ഇതിനൊപ്പം ഓരോ ആഴ്ചയും അദ്ദേഹത്തിന് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതിയും കോടതി നൽകി. ഇമ്രാൻ ഖാന്റെ ഡോക്ടറും അദ്ദേഹത്തിന്റെ സഹോദരിയുമായ ഡോ. ഉസ്മ ഖാനെയും ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യം വിലയിരുത്താനും കോടതി ഉത്തരവിൽ പറയുന്നു.
Fashion ⏭️


