NEWS
സൈക്കിളിന്റെ ഹാൻഡിൽ ഒടിഞ്ഞ് വിദ്യാർഥിയുടെ തുടയിൽ കുത്തിക്കയറി; കുഴി വരുത്തിയ വിന!

തൊടുപുഴ ∙ സൈക്കിൾ മറിഞ്ഞു വീണ സ്കൂൾ വിദ്യാർഥിയുടെ തുടയിൽ സൈക്കിളിന്റെ ഹാൻഡിൽ ഒടിഞ്ഞു കുത്തിക്കയറി. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കാരിക്കോട് രണ്ടുപാലം കണ്ടോത്ത്മാട്ടയിൽ അനീഷിന്റെ മകൻ മുസമൽ അനീഷിന്റെ (13) തുടയിലാണു കമ്പി കയറി ഗുരുതരമായി പരുക്കേറ്റത്. തിങ്കൾ ഉച്ചയോടെയാണ് അപകടം.പരീക്ഷയ്ക്കായി പോകുംവഴി സ്കൂളിനു സമീപമാണ് അപകടം. സൈക്കിൾ, റോഡിലെ കുഴിയിൽവീണു മറിയുകയായിരുന്നു. തുടർന്ന് ഹാൻഡിൽ ഒടിഞ്ഞ് തുടയിൽ കുത്തിക്കയറി. കമ്പി മറുവശത്തു വന്ന നിലയിലായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണു കമ്പി മുറിച്ചത്. കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
Fashion ⏭️


