NEWS

സ്വപ്നങ്ങൾ ബാക്കിയാക്കി മിച്ചി മർപ്പുവിന് മടക്കം

കോതമംഗലം: എൻജിനിയറാകാൻ കൊതിച്ച് ഇങ്ങകലെ കേരളത്തിലെത്തിയ മിച്ചി മർപ്പു (20) എന്ന അരുണാചൽപ്രദേശുകാരന് ജീവൻ ഉപേക്ഷിച്ച് ഇന്ന് മടക്കം. എം. എ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മർപ്പു, മാനേജ്മെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത ഗ്രേഡിംഗ് നയം മൂലം ഒരു സെമസ്റ്റർ നഷ്ടമായ വിഷമത്തിൽ വെള്ളിയാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു.

പിതാവ് മിച്ചി ഡുമയും അടുത്ത ബന്ധുവും ഇന്നലെ വൈകുന്നേരം കോതമംഗലത്ത് എത്തി. ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇവർ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോകും.

നാലാം സെമസ്റ്റർ പരീക്ഷയിൽ മാർക്ക് കുറഞ്ഞ് ഇയർ ബാക്ക് നേരിട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറപ്പിലുള്ളതായി പൊലീസ് അറിയിച്ചു. കോഴിപ്പള്ളിയിൽ പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിൽ, മറ്റ് കുട്ടികൾ പുറത്തുപോയപ്പോഴായിരുന്നു ആത്മഹത്യ.

ഗോത്രവിഭാഗക്കാരനായ മിച്ചി മർപ്പു കേന്ദ്ര ക്വാട്ടയിലാണ് എം.എ കോളേജിൽ പ്രവേശനം നേടിയത്. ഈ വിഭാഗത്തിലെ ഏതാനും കുട്ടികൾകൂടി എം.എ കോളേജിൽ പഠിക്കുന്നുണ്ട്. കോളേജ് അധികൃതരുടെ തെറ്റായ നടപടികളെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമാണ് മിച്ചി മർപ്പുവിന്റെ ആത്മഹത്യയെന്നും കോളേജിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വി​ദ്യാർത്ഥി​കൾ പ്രതി​ഷേധത്തി​ലാണ്. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും സമരരംഗത്തുണ്ട്. ഇന്നലെ നടന്ന ചർച്ചയി​ൽ കോളേജി​ലെ ഇയർബാക്ക് സംവി​ധാനം മാറ്റുന്ന കാര്യം പരി​ഗണി​ക്കാമെന്ന് കോളേജ് മാനേജ്മെന്റ് ഉറപ്പ് നൽകി​യി​ട്ടുണ്ട്. ഇന്നും കോളേജി​ൽ പ്രതി​ഷേധമുണ്ടാകുമെന്നാണ് സൂചന.

ഇയർ ബാക്ക് സർക്കാർ തീരുമാനത്തി​ന് വി​രുദ്ധം: മന്ത്രി​ റോജി​ ജോൺ​

2024ൽ കൊണ്ടുവന്ന ഇയർ ബാക്ക് സംവി​ധാനം മാറ്റാൻ പുതി​യ സർക്കാരിന്റെ നി​ർദ്ദേശപ്രകാരം കേരള ടെക്നി​ക്കൽ യൂണി​വേഴ്സി​റ്റി തീരുമാനി​ച്ചതാണെന്ന് ഉന്നതവി​ദ്യാഭ്യാസ മന്ത്രി​ റോജി എം.​ ജോൺ​ പറഞ്ഞു. വി​ദ്യാർത്ഥി​കളുടെ ആവശ്യപ്രകാരം എം.എ. കോളേജ് അധി​കൃതരുമായി​ സംസാരി​ച്ചെങ്കി​ലും അവർ ഓട്ടോണമസ് കോളേജ് ആയതി​നാലാകാം തയ്യാറായി​ല്ല. ദൗർഭാഗ്യകരമാണ് സംഭവം. വകുപ്പ്, യൂണി​വേഴ്സി​റ്റി​ തലങ്ങളി​ൽ അന്വേഷി​ക്കുമെന്നും മന്ത്രി​ പറഞ്ഞു.

Read News ⏭️

Back to top button