NEWS

മാനസിക വെല്ലുവിളി നേരിടുന്ന 26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: ഡോക്ടറും നഴ്‌സും അടക്കം 7 പേർ അറസ്റ്റിൽ


ബെംഗളൂരു ∙ മാനസിക വെല്ലുവിളി നേരിടുന്ന 26കാരിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും പിന്നീട് ഗർഭഛിദ്രം നടത്തിയ കേസില്‍ ഡോക്ടറും നഴ്‌സും ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ. കർണാടകയിലെ ഗഡാഗ് ജില്ലായിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. രണ്ടു പുരുഷന്മാർ വ്യത്യസ്ത അവസരങ്ങളിൽ യുവതിയെ  ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭിണിയാക്കിയെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. യുവതിയെ മറ്റ് രണ്ട് പേർ കൂടി വ്യത്യസ്ത സാഹചര്യങ്ങളിൽ പീഡിപ്പിച്ചതായി  കണ്ടെത്തി. കുറ്റകൃത്യം മറച്ചുവയ്ക്കുകയും ഗർഭഛിദ്രത്തിനു കൂട്ടുനിന്ന മറ്റു മൂന്നു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 


Fashion ⏭️

Back to top button