LIFESTYLE

രണ്ട് വർഷം കൊണ്ട് ലക്ഷാധിപതിയാകാം; പൈനാപ്പിൾ ഒന്നിന്റെ വില 10 ലക്ഷം രൂപവരെ, ​ഇതാണ് ‘വിഐപി’ പഴം


ഹെലിഗൻ പൈനാപ്പിൾ

നമ്മളിൽ പലർക്കും ഏറെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് പൈനാപ്പിൾ. മധുരത്തോടൊപ്പം നേരിയ പുളിപ്പും നിറഞ്ഞ അതിന്റെ രുചി കുട്ടികൾക്കും മുതിർന്നവർക്കും വരെ ഒരുപോലെ ഇഷ്ടടമാണ്. ജ്യൂസിലും കേക്കിലും ജാമിലും ഡെസേർട്ടിലുമൊക്കെ പൈനാപ്പിൾ ഫ്ലേവർ ഏറെ രുചികരമാണ്. മധുരവിഭവങ്ങൾക്കൊപ്പം തന്നെ പൈനാപ്പിൾ ചേർത്തുള്ള കറികൾക്കും മലയാളികളുടെ അടുക്കളയിൽ പ്രത്യേക സ്ഥാനമുണ്ട്.

രുചിക്ക് പുറമെ നിരവധി പോഷകഗുണങ്ങളും അടങ്ങിയ ഈ പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പലരും ഇഷ്ടപ്പെടുന്നു. എന്നാൽ ഈ പൈനാപ്പിൾ ഒരെണ്ണത്തിന് ഒരു ലക്ഷം രൂപ വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സംഭവം സത്യമാണ്. ‘ ഹെലിഗൻ പൈനാപ്പിൾ ” എന്നാണ് ഇതിന്റെ പേര്.


ഇംഗ്ലണ്ടിലെ കോൺവാൾ ആണ് ഈ വി.ഐ.പിയുടെ സ്വദേശം. കോൺവാളിൽ ഈ പൈനാപ്പിളുകൾ വളരുന്ന തോട്ടത്തിന്റെ പേരാണ് അതിന് ലഭിച്ചിരിക്കുന്നത്. തണുത്ത കാലാവസ്ഥയിൽ പ്രത്യേക രീതിയിലും സൂഷ്മമായ പരിപാലനത്തിലുമാണ് ഹെലിഗൻ പൈനാപ്പിൾ വളർത്തുന്നത്. കൂടാതെ, വി​റ്റാമിൻ, ആന്റിഓക്സിഡന്റ്, ധാതുക്കൾ എന്നിവയുടെ കലവറയുമാണ് ഹെലിഗൻ പൈനാപ്പിൾ. 1000 പൗണ്ട് ( ഏകദേശം ഒരു ലക്ഷം രൂപയിലേറെ ) ആണ് ബ്രിട്ടണിൽ ഇതിന്റെ വില. ലേലത്തിന് വച്ചാൽ 10 ലക്ഷം വരെ ലഭിച്ചേക്കും.


ഹെലിഗൻ പൈനാപ്പിൾ വിളവെടുക്കാൻ ഏകദേശം രണ്ടോ മൂന്നോ വർഷം ആവശ്യമാണ്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്ക് ഹെലിഗൻ പൈനാപ്പിൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.

English Summary

The Heligan Pineapple is one of the world’s most expensive pineapples, with a reported price of around £1,000 (over ₹1 lakh) and the potential to fetch even more at auction. Grown in Cornwall, England, these pineapples require around two to three years of careful cultivation in specially maintained conditions before they are ready for harvest.
RELATED TOPICS: HELIGAN PINEAPPLE, LUXURY PINEAPPLE, RARE PINEAPPLE, CORNWALL PINEAPPLE, EXPENSIVE FRUITS


News ⏭️

Back to top button