NEWS

ഹൈദരാബാദിലെത്തി മുറിയെടുത്തത് വ്യാജപേരിൽ; വിവാഹ മോചിതയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി കാമുകൻ


ഹൈദരാബാദ് ∙ ഹോട്ടലിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്തു മുറിയെടുത്ത യുവാവ് ഒപ്പമുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു. തെലങ്കാനയിലെ എസ്ആർ നഗറിലാണ് 34 കാരിയായ യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന യുവാവ് ചൊവ്വാഴ്ച രാവിലെ 3.30 ഓടെ പുറത്തേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മുറിയിലുണ്ടായിരുന്ന യുവതി പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽ മുറിയെടുക്കാനായി ഇരുവരും വ്യാജ മേൽവിലാസമാണ് നൽകിയതെന്ന് കണ്ടെത്തി. വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശിയും ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായ സിരിഷയും അതേ ജില്ലയിലുള്ള ശ്രീനിവാസനുമാണ് മുറിയെടുത്ത് ഒരുമിച്ച് താമസിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹമോചിതയായ സിരിഷ ഏറെനാളായി ശ്രീനിവാസനുമായി അടുപ്പത്തിലായിരുന്നു. സെപ്റ്റംബർ 9 മുതൽ ശ്രീനിവാസ് ഹോട്ടലിൽ മുറിയെടുത്തിരുന്നു. എന്നാൽ സിരിഷ ഇവിടേക്ക് എത്തിയത് സെപ്റ്റംബർ 24നായിരുന്നു. ചെക്ക് ഇൻ ചെയ്യുമ്പോൾ ഇരുവരും തിരിച്ചറിയൽ രേഖയായി വ്യാജ ആധാർ കാർഡുകൾ നൽകി. ഇതിൽ ഗണേശ് എന്നും ദുർഗ എന്നുമായിരുന്നു കമിതാക്കളുടെ പേരുണ്ടായിരുന്നത്.


Fashion ⏭️

Back to top button