BUSINESS

മുക്കുപണ്ടംവച്ച് 100 കോടി തട്ടി; ചെമ്പിൽ കട്ടിക്കു സ്വർണംപൂശി വ്യാജ സ്വർണ നിർമാണം, പിടിക്കാൻ ‘ഡെൻസിറ്റോമീറ്റർ’


ചെമ്പിൽ കട്ടിക്കു സ്വർണംപൂശി വ്യാജ സ്വർണാഭരണങ്ങൾ നിർമിച്ചു തട്ടിപ്പു നടത്താതിരിക്കാൻ ഡെൻസിറ്റോമീറ്റർ ഉപയോഗിച്ച് പരിശോധിക്കാൻ ബാങ്കുകൾക്കും സ്വർണപ്പണയ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്കിന്റെ നിർദേശം. മുക്കുപണ്ടത്തട്ടിപ്പിലൂടെ ഇതുവരെ 100 കോടിയിലധികം രൂപ സംസ്ഥാനത്തെ വിവിധ ബാങ്കുകളിൽനിന്നും പണയ ഇടപാട് സ്ഥാപനങ്ങളിൽനിന്നും ജ്വല്ലറികളിൽനിന്നുമായി തട്ടിയെടുത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഡെൻസിറ്റോമീറ്റർ ഉപയോഗിക്കാനുള്ള നിർദേശം.ഉരച്ചുനോക്കിയാൽ പിടിക്കപ്പെടാത്തവിധം സ്വർണംപൂശിയ ആഭരണങ്ങൾ നിർമിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംസ്ഥാന പൊലീസിനും വിവരമുണ്ട്. ഗോൾഡ് അപ്രൈസർമാരുടെ പരിശോധനയിലും പരിശീലനം ലഭിച്ച ബാങ്ക് ജീവനക്കാരുടെ പരിശോധനയിലും പിടിക്കപ്പെടാതെയാണ് ഈ ആഭരണത്തിന്റെ ഈടിൽ വായ്പ നൽകുന്നത്.ജ്വല്ലറികളും പണയ ഇടപാട് സ്ഥാപനങ്ങളും ഡെൻസിറ്റോമീറ്ററിലേക്കു മാറുകയാണ്. സംസ്ഥാനത്തെ മിക്കവാറും എല്ലാ ജ്വല്ലറികളും പഴയ സ്വർണം വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജ്വല്ലറികൾക്കു പൊലീസിന്റെ നിർദേശമുണ്ട്.


Travel ⏭️

Back to top button