SPORTS

തുടർച്ചയായ 21 വിജയങ്ങൾ, പോണ്ടിങ്ങിന്റെ ഓസ്ട്രേലിയയുടെ റെക്കോർഡ് തകർത്ത് സ്പെയിൻ! ക്രിക്കറ്റ് ലോകകപ്പ് കളിക്കുമോ?


ഹെൽസിങ്കി (ഫിൻലൻഡ്)∙ തുടര്‍ച്ചയായ 21 വിജയങ്ങളുമായി ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ നിലനിർത്തി സ്പെയിൻ, ഫിഫ ലോകകപ്പല്ല, 2028 ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് !. ഫുട്ബോളിലെ ലോക ചാംപ്യൻമാർ ക്രിക്കറ്റിലും ലോകകപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ്. ട്വന്റി20 ലോകകപ്പിന്റെ 2028 എഡിഷൻ കളിക്കാമെന്ന സ്വപ്നവുമായി മുന്നേറുന്ന സ്പെയിൻ കഴിഞ്ഞ ദിവസം തോൽവിയറിയാത്ത 21–ാം മത്സരമാണു പൂർത്തിയാക്കിയത്. ഇതോടെ ക്രിക്കറ്റിലെ തുടർ വിജയങ്ങളിൽ ഓസ്ട്രേലിയയുടെ റെക്കോർഡ് തകർക്കാനും സ്പെയിനു സാധിച്ചു.2003 കാലത്ത് റിക്കി പോണ്ടിങ് ക്യാപ്റ്റനായിരിക്കെ ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയ തുടർച്ചയായി 17 മത്സരങ്ങൾ വിജയിച്ചിരുന്നു. 2003 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഫൈനൽ വിജയവും ഇതിൽ ഉൾപ്പെടും. തുടർന്ന് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ മൂന്നു വിജയങ്ങളും സ്വന്തമാക്കിയതോടെ ഓസീസിന് 20 മത്സരങ്ങളുടെ വിജയത്തുടർച്ചയായി.


Auto ⏭️

Back to top button