തൃപ്പൂണിത്തുറയിൽ അത്തച്ചമയം; ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി, പതാക ഉയർത്തി അനൂപ് ജേക്കബ്

അത്തച്ചമയം ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം. രാവിലെ തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷം ഉദ്ഘാടനം ചെയ്തു. നടൻ ജഗദീഷ് മുഖ്യാതിഥിയായി. ദീപക് ജോയ് എം.എൽ.എ. അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ്, എം.പിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരും പങ്കെടുത്തു. മന്ത്രി അനൂപ് ജേക്കബ് അത്തംപതാക ഉയർത്തി.
ഘോഷയാത്ര ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗതനിയന്ത്രണവും സുരക്ഷാക്രമീകരണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 500 പൊലീസുകാരും വോളണ്ടിയർമാരുമുണ്ട്. പാർക്കിംഗ്, ശുചിമുറികൾ, വൈദ്യ സഹായം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പാരമ്പര്യം വിളിച്ചോതുന്ന കലകളായ കഥകളി, പുലികളി, തെയ്യം, ചെണ്ടമേളം തുടങ്ങിയവ അണിനിരക്കും.
English Summary
The Thrippunithura Athachamayam marked the beginning of Kerala’s official Onam celebrations. Chief Minister V.D. Satheesan inaugurated the event at the Thrippunithura Government Boys Higher Secondary School ground, with actor Jagadish as the chief guest.
RELATED TOPICS: ATHACHAMAYAM 2026, THRIPPUNITHURA ATHACHAMAYAM, ONAM CELEBRATIONS KERALA, VDSATHEESAN
Read News ⏭️


