SPORTS
ബോളറുമായി കൂട്ടിയിടിച്ച് വീണ് ജയ്സ്വാൾ, മടിച്ച് റൺഔട്ടാക്കി വിക്കറ്റ് കീപ്പർ, അവസരം ‘മുതലാക്കി’ ശ്രീലങ്ക– വിഡിയോ

ഗോൾ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. ആദ്യ ഇന്നിങ്സിൽ 32 റൺസെടുത്തു നിൽക്കെ ശ്രീലങ്കൻ ബോളറുമായി കൂട്ടിയിടിച്ച ജയ്സ്വാൾ ഗ്രൗണ്ടിൽ വീഴുകയായിരുന്നു. ആദ്യ ദിനം 11–ാം ഓവറിലാണ് ജയസ്വാളിനെ ശ്രീലങ്ക റണ്ണൗട്ടാക്കിയത്. മികച്ച തുടക്കം ലഭിച്ച ശേഷമുള്ള ജയ്സ്വാളിന്റെ പുറത്താകൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത പ്രഹരമായി. എന്നാൽ ദേവ്ദത്ത് പടിക്കൽ തകർപ്പൻ സെഞ്ചറി നേടിയതോടെ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചെത്തി, ആദ്യ ദിനം ആധിപത്യം സ്ഥാപിച്ചു.രണ്ടു ബാറ്റർമാരും ഒരേ ക്രീസിൽ ബാറ്റു കുത്തിയെങ്കിലും, ആദ്യമെത്തിയതിനാല്‍ രാഹുൽ രക്ഷപെട്ടു. ലങ്കൻ കീപ്പർ കുറച്ചു നേരം ആലോചിച്ച ശേഷമാണ് ബെയ്ൽസ് ഇളക്കിയത്. സ്വന്തം താരം വഴി മുടക്കിയതിനാലാണ് ജയ്സ്വാൾ ഗ്രൗണ്ടിൽ വീണതെന്നതിനാല്‍, ലങ്കൻ ക്യാപ്റ്റൻ താരത്തെ തിരികെ വിളിക്കുമെന്നു കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല. ഇതോടെ ജയ്സ്വാൾ നിരാശയോടെ ഡ്രസിങ് റൂമിലേക്കു മടങ്ങി. ജയ്സ്വാൾ പുറത്താകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Auto ⏭️


