NEWS

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ; സ്റ്റോപ്പുകളും പുറപ്പെടുന്ന ദിവസവും


തിരുവനന്തപുരം ∙ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചു. 20ന് വൈകിട്ട് 5.10ന് പുറപ്പെടുന്ന ബെംഗളൂരു – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06569) പിറ്റേന്ന് രാവിലെ 10ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (06570) 22ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് 23ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും.സ്‌റ്റോപ്പുകൾ: കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല. ഒരു എസി ചെയർ കാർ, മൂന്ന് എസി ത്രീ ടയർ, 10 സ്ലീപ്പർ കോച്ചുകൾ, 4 ജനറൽ കോച്ചുകൾ ഉൾപ്പെടെ 20 കോച്ചുകളാണ് ട്രെയിനിനുണ്ടാകുക.


Fashion ⏭️

Back to top button