SPORTS

ആരും ഒന്നു പേടിക്കും, ഈ ടീമിനെ; പൊരുതിക്കൈവിട്ട കിരീടം നേടാൻ മലബാറിന്റെ ഗ്ലോബ്സ്റ്റാർസ്!


പേരു കേട്ടാൽത്തന്നെ എതിരാളികൾ പേടിക്കുന്ന പെരുമക്കാരുടെ ടീമാണ് കോഴിക്കോട് ഗ്ലോബ് സ്റ്റാർസ്. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇത്തവണയും ഏറ്റവും കരുത്തുള്ള താരനിരയെ അണിനിരത്തുമ്പോൾ ഒറ്റലക്ഷ്യം മാത്രം; ആദ്യ സീസണിൽ ഫൈനലിലും കഴിഞ്ഞ വട്ടം സെമിയിലും പൊരുതിക്കൈവിട്ട കിരീടം ഇത്തവണ മലബാറിലേക്ക് എത്തിക്കുക. രോഹൻ കുന്നുമ്മൽ തന്നെയാണ് മൂന്നാം സീസണിലും നായകൻ. ഓൾറൗണ്ട് മികവുമായി 2 സീസണിലും ടൂർണമെന്റിലെ താരമായി മാറിയ അഖിൽ സ്കറിയ വൈസ് ക്യാപ്റ്റൻ.ആവശ്യഘട്ടങ്ങളിൽ ഉത്തരവാദിത്തത്തോടെ ബാറ്റു ചെയ്യുന്ന അഖിൽ തന്നെയാണ് ഇത്തവണയും തുറുപ്പുചീട്ട്. കെസിഎലിലൂടെ ഐപിഎലിൽ എത്തിയ ചൈനാമാൻ ബോളർ വിഘ്നേഷ് പുത്തൂരും ഇത്തവണ കാലിക്കറ്റ് നിരയിലാണ്. ഒപ്പം 2 സീസണുകളിലും തിളങ്ങിയ എം.യു.ഹരികൃഷ്ണനുമുണ്ട് സ്‌പിൻ നിരയിൽ. അഖിൻ സത്താറാണ് പേസ് ആക്രമണം നയിക്കുക. എൻ.പി.ബിജുമോൻ പരിശീലകനായ ടീമിന്റെ ഉടമ വ്യവസായിയായ സഞ്ജു മുഹമ്മദാണ്.ടീം ഇങ്ങനെ:ഓൾറൗണ്ടർ: അഖിൽ സ്കറിയ, അബ്ദുൽ ബാസിത്, കെ.എസ്.അരവിന്ദ്


Auto ⏭️

Back to top button