NEWS

ഓണത്തിന് നാട്ടിലെത്താനിരുന്ന മലയാളികൾക്ക് സന്തോഷവാർത്ത; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം 16 ആയി ഉ‌യർത്തി

വന്ദേഭാരത് ട്രെയിൻ

കൊച്ചി: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസമായി വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം കൂട്ടി. ബംഗളൂരു – എറണാകുളം വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം 16 ആയിട്ടാണ് കൂട്ടിയത്. ഓഗസ്റ്റ് 17 തിങ്കളാഴ്‌ച മുതൽ സർവീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നേരത്തേ അറിയിച്ചിരുന്നു. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തണമെന്ന് എംപി ഹൈബ ഈഡനും ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് സർവീസ് ആരംഭിച്ചത്. ഓണക്കാലത്ത് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികൾക്കെല്ലാം ഏറെ ആശ്വാസകരമാണ് ഇത്. നേരത്തേ എട്ട് കോച്ചുകളാണ് വന്ദേഭാരതിലുണ്ടായിരുന്നത്. 16 കോച്ചുകൾ ആക്കുന്നതോടെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1128 ആയി ഉയരും. 598 സീറ്റുകളാണ് അധികമായി ലഭിക്കുക. ചെയർ കാറിൽ ഭക്ഷണം ഉൾപ്പെടെ 1670 രൂപയും എക്‌സിക്.ൂട്ടീവ് ചെയർകാറിൽ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

English Summary

The Bengaluru-Ernakulam Vande Bharat train will increase its coach capacity to 16 from Monday, August 17, to alleviate Onam festival travel demand. This expansion significantly boosts seat availability from 530 to 1128. The move provides crucial relief for passengers during the busy holiday season, addressing earlier calls for more services.
RELATED TOPICS: VANDE BHARAT 16 COACHES, ONAM TRAIN KERALA, VANDE BHARAT KERALA, KERALA TRAIN NEWS, ONAM TRAVEL KERALA

Read News ⏭️

Back to top button