കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും ലാഭകരമായ കൃഷി; നിസാരനല്ല കറ്റാർവാഴ

കറ്റാർവാഴ
വളരെ കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നേടിത്തരുന്ന ഒന്നാണ് കറ്റാർവാഴ കൃഷി. എണ്ണകാച്ചുന്നതിനും മറ്റുമായി വളരെ കുറച്ചു തൈകൾ വീട്ടിൽ നട്ടുവളർത്തുമെന്നല്ലാതെ കറ്റാർവാഴ കൃഷിയുടെ വാണിജ്യ സാദ്ധ്യതകളെക്കുറിച്ച് പലർക്കും അറിയില്ല. സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളിലും രോഗശമനത്തിനുള്ള മരുന്നുകളിലും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ കറ്റാർവാഴയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ലോകത്തിലെ ഏറ്റവും ലാഭകരമായ കൃഷികളിലൊന്നാണ് കാറ്റാർവാഴകൃഷിയെന്നുതന്നെ പറയാം.
ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയിലാണ് കറ്റാർ വാഴ നന്നായി വളരുന്നത്. അതുകൊണ്ടുതന്ന കേരളത്തിലെ കാലാവസ്ഥയിൽ വളരെ എളുപ്പത്തിൽ ഇവ കൃഷിചെയ്യാൻ കഴിയും.
സൂര്യപ്രകാശത്തിൽ നന്നായി വളരുന്ന ചെടിയാണ് കറ്റാർവാഴ. അതുകൊണ്ടുതന്നെ 4-5 മണിക്കൂർ വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാകണം കറ്റാർവാഴ കൃഷി ചെയ്യേണ്ടത്. തുറന്നായ സ്ഥലങ്ങളിൽ തടങ്ങളെടുത്ത് കറ്റാർവാഴ കൃഷിചെയ്യുന്നത് കൂടുതൽ നല്ലതാണ്.
വെള്ളം കെട്ടി നിൽക്കാത്ത മണ്ണിൽവേണം കറ്റാർവാഴ കൃഷി ചെയ്യാൻ. മുകളിലെ മണ്ണ് വരണ്ടതിനു ശേഷമേ വെള്ലം നനയ്ക്കാൻ പാടുള്ളു. ചെടിച്ചട്ടികളിലോ ഗ്രോ ബാഗുകളിലോ ആണ് നടുന്നതെങ്കിൽ വെള്ളം വാർന്നുപോകുന്നതിന് ആവശ്യമായ ദ്വാരം ഉണ്ടായിരിക്കണം.
കറ്റാർവാഴ നന്നായി വളരുന്നതിന് ചകിരിച്ചോർ ഏറെ ഫലപ്രദമാണ്. പഴത്തൊലിയും മുട്ടത്തോടും ചേർത്തിളക്കിയ മണ്ണിൽ കാറ്റാർ വാഴ നടുന്നതും വളർച്ച വേഗത്തിലാക്കും.
തൈകൾ ഉണ്ടാകുന്നതനുസരിച്ച് അവ മാറ്റി നടുന്നത് ഓരോ ചെടിയും ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
English Summary
Aloe vera is a low-cost crop with good income potential. It grows well in Kerala with adequate sunlight, well-drained soil, and proper care, making it a promising farming option.
News ⏭️


