NEWS
അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു; അപകടം തളിപ്പറമ്പിൽ

തളിപ്പറമ്പ് ∙ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കെമൂലയിലെ പി. ചന്ദ്രന്റെയും കേളോത്ത് മാധവിയുടെയും മകൻ കേളോത്ത് അജീഷ് (36 ) ആണ് മരിച്ചത്. ഇവിടെ വൈദ്യുതി വകുപ്പ് അധികൃതർ തൂണുകൾ സ്റ്റോക്ക് ചെയ്യുന്ന സ്ഥലത്ത് വ്യാഴം രാത്രി 7.30 ഓടെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് ഇരിക്കുകയായിരുന്ന അജീഷ് തന്നെ കൂട്ടാൻ വരണമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് സുഹൃത്ത് എത്തിയപ്പോഴാണ് അജീഷ് വീണു കിടക്കുന്നത് കണ്ടത്. ഉടൻതന്നെ തളിപ്പറമ്പിലെ ആശുപത്രിയിലും തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ചന്ദ്രിക, സുഷമ. സംസ്‌കാരം ഇന്ന് (14) 12.30 ന്.
Fashion ⏭️


