NEWS

ഓണക്കാലത്തെ യാത്രാപ്രതിസന്ധിക്ക് പരിഹാരം; ബംഗളുരുവിഷ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണക്കാലത്ത് ട്രെയിനുകളിലെ തിരക്ക് പരിഗണിച്ച് ബംഗളുരുവിൽ നിന്ന് മലബാറിലേക്ക് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ആഗസ്റ്റ് 20ന് കണ്ണൂരിലേക്കാണ് ട്രെയിൻ സർവീസ്. സേലം – പാലക്കാട് വഴിയാണ് ട്രെയിൻ സർവീസ് നടത്തുക.

ആഗസ്റ്റ് 20ന് രാത്രി 10.45ന് ബംഗളുരു കന്റോൺമെന്റിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക. 21ന് ഉച്ചയ്ക്ക് 12.50ന് ട്രെയിൻ കണ്ണൂരിലെത്തും. തിരിച്ച് ബംഗളുരുവിലേക്കും സെപ്ഷ്യൽ ട്രെയിൻ സർവീസുണ്ട്. 21ന് വൈകിട്ട് 4.10ന് കണ്ണൂരിൽ നിന്നാണ് മടക്കയാത്ര. പിറ്റേദിവസം രാവിലെ 6ന് ബംഗളുരുവിൽ എത്തിച്ചേരും. ഓണത്തിന് ബംഗളുരുവിൽ നിന്ന് നാട്ടിലെത്താനുള്ള യാത്രാ ദുരിതത്തിന് സ്പെഷ്യൽ ട്രെയിൻ പരിഹാരമാകുമെന്നാണാ വിലയിരുത്തൽ.
RELATED TOPICS: TRAIN, BENGALURU KANNUR TRAIN, ONAM SPECIAL TRAIN, SOUTHERN RAILWAY, SPECIAL TRAIN SERVICE

Read News ⏭️

Back to top button