NEWS
അങ്ങനെ ഇപ്പോ പോകേണ്ട! ഡൽഹി സമരത്തിനു സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി, പണം തിരികെ നൽകി

തിരുവനന്തപുരം∙ കേന്ദ്രവിരുദ്ധ സമരത്തിനു ഡൽഹിയിൽ പോകാൻ സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.പാർട്ടി മുൻകൂറായി അടച്ച 10 ലക്ഷം രൂപ മടക്കി നൽകി. സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പ്രവർത്തകരെ എത്തിക്കാൻ വേണ്ടിയാണ് 22 ബോഗികൾ ഉള്ള ട്രെയിൻ ബുക്ക് ചെയ്തിരുന്നത്. ബാക്കി പണം സ്വരൂപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് 10 ലക്ഷം രൂപ ഐആർസിടിസിയുടെ ഏജൻസിയിൽനിന്നു പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചെത്തിയതെന്നു ബിനോയ് വിശ്വം പറഞ്ഞു. ട്രെയിനിന്റെ സ്‌റ്റോപ്പുകൾ എവിടെയൊക്കെയാണ് എന്നതുൾപ്പെടെ വിവിധ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേയുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു.
Fashion ⏭️


