NEWS
കെഎസ്ആർടിസി ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം; സംഭവം ബെംഗളൂരു–മൈസൂരു എക്സ്‌പ്രസ് വേയിൽ

ബെംഗളൂരു∙ ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ് വേയിൽ ബിഡദിയിൽ കേരള ആർടിസി ബസിനു നേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം. ബുധനാഴ്ച രാത്രി 9.10 ന് ബെംഗളൂരുവിൽനിന്ന് കാസർകോട്ടേക്കുള്ള ഡീലക്സ് ബസിന്റെ മുന്നിലെ ഗ്ലാസിലാണ് കവർച്ചാസംഘം മുട്ടയെറിഞ്ഞത്. സർവീസ് റോഡിൽനിന്നു രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് മുട്ടയെറിഞ്ഞത്.കഴിഞ്ഞയാഴ്ച കോഴിക്കോട് – ബെംഗളൂരു ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട സ്ഥലത്തിനു സമീപമായിരുന്നു സംഭവം. കവർച്ചാ ശ്രമമാണെന്നു സംശയം തോന്നിയതോടെ ബസ് ഒരു കിലോമീറ്റർ അകലെ വെളിച്ചമുള്ള സ്ഥലത്ത് നിർത്തിയതായി ഡ്രൈവർ കാസർകോട് വെള്ളിക്കോത്ത് സ്വദേശി സുരേഷ് പറഞ്ഞു. ബൈക്കിലെത്തിയവർ രക്ഷപ്പെട്ടു. തുടർന്ന് ഗ്ലാസ് വൃത്തിയാക്കിയതിനുശേഷം ബസ് യാത്ര തുടർന്നു.
Fashion ⏭️


