NEWS
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണു; വിദ്യാർഥിക്ക് പരുക്ക്

തിരുവനന്തപുരം∙ കല്ലറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്നു തെറിച്ചു റോഡിലേക്കു വീണ് വിദ്യാര്‍ഥിക്കു പരുക്ക്. കല്ലറ താപസഗിരി സ്വദേശി അല്‍ അമീനാണു പരുക്കേറ്റത്. കല്ലറയില്‍നിന്നു വെഞ്ഞാറമൂട്ടിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍നിന്നാണ് പിന്‍ഭാഗത്തെ ഡോര്‍ തുറന്ന് അല്‍ അമീന്‍ റോഡിലേക്കു തെറിച്ചുവീണത്.പഴയചന്ത ജംക്‌ഷനിൽ രാവിലെ 9 മണിയോടെയായിരുന്നു അപകടം. ബസില്‍ അമിതമായ തിരക്കുണ്ടായിരുന്നു. തിരക്കു മൂലമാണോ അതോ മറ്റെന്തെങ്കിലും തകരാറു കൊണ്ടാണോ ബസിന്റെ ഡോര്‍ തുറന്നുപോയതെന്നു പരിശോധിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനുമാണു പരുക്കേറ്റിരിക്കുന്നത്.
Fashion ⏭️


