പാലക്കാട്ട് ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

അപകടത്തിൽപ്പെട്ട ട്രെയിൻ
പാലക്കാട്: വാളയാറിൽ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. ചാവടിപ്പാറ പുതുപ്പതിയിൽ ഇന്ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. മംഗളൂരു – ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനാണ് തട്ടിയത്. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കേരള – തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് ഭാഗത്തായിരുന്നു അപകടം. രണ്ട് ആനകളും ട്രെയിനിന്റെ എഞ്ചിനടിയിൽ കുടുങ്ങുകയായിരുന്നു. ആനകളുടെ മൃതശരീരം മറ്റാനായി മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ വാളയാർ പൊലീസും വനംവകുപ്പ് അധികൃതരും ഉൾപ്പെടെ സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകി.
English Summary
A wild elephant and its calf were killed after being hit by the Mangaluru–Chennai Superfast Express near Chavadippara, Walayar, around 12:30 a.m. The accident occurred on the Tamil Nadu side of the Kerala–Tamil Nadu border, leaving both elephants trapped under the engine and disrupting train services for several hours.
RELATED TOPICS: TRAIN ACCIDENT, PALAKKAD TRAIN ACCIDENT, ELEPHANT DEATH, WILD ELEPHANT DEATH WALAYAR
Read News ⏭️


