NEWS
7,023 മിനിറ്റ്, നഷ്ടം 175 കോടി രൂപ; ബഹളത്തിൽ പാർലമെന്റ് തടസ്സപ്പെട്ടത് നിരവധി തവണ

ന്യൂഡൽഹി∙ പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. ജൂലൈ 20ന് തുടങ്ങിയ സമ്മേളനം നിരവധി ദിവസം ബഹളത്തെ തുടർന്ന് പിരിയുകയായിരുന്നു. നീറ്റ് ചോദ്യച്ചോർച്ച വിവാദവും അയോധ്യ സംഭാവനക്കൊള്ളയുമായിരുന്നു ഇത്തവണത്തെ ചൂടുപിടിച്ച വിഷയങ്ങൾ. ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാൽ ആവശ്യം നടപ്പിലാകാതെ വന്നതോടെ പലതവണ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതിനിടിയിലും ലോക്‌സഭയിലും രാജ്യസഭയിലുമായി 20 ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ പാസാക്കിയത്. എന്നാൽ ഇവയിൽ പലതും ചർച്ചയില്ലാതെയും ബഹളത്തിനിടയിലും പാസാക്കിയവയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന കണക്കുകൾ പ്രകാരം ഈ സമ്മേളനത്തിൽ ഇതുവരെ 7,023 മിനിറ്റാണ് നഷ്ടമായത്. ഇതിലൂടെ ഏകദേശം 175 കോടി രൂപ നഷ്ടമായതായാണ് കണക്കുകൾ. ഒരുമിനിറ്റ് ലോക്സഭ ചേരാൻ ഏതാണ്ട് 2.5 ലക്ഷം രൂപയാണ് ആവശ്യമായി വരുക എന്നാണ് കണക്കുകൾ.
Fashion ⏭️


