NEWS
കെ.എം. ബഷീർ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം∙ മാധ്യമപ്രവർത്തകനായ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. തിരുവനന്തപുരത്ത് ഇ.ഡി സംഘത്തിന്റെ വാഹനം ആക്രമിച്ച കേസില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 18ന് ഹർജി പരിഗണിക്കുമ്പോള്‍ സ്‌പെഷ്യല്‍ പ്രസിക്യൂട്ടറെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാറിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ബഷീറിന്റെ ഭാര്യയുടെ ആവശ്യം പരിഗണിക്കുമെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Fashion ⏭️


